Tuesday, 30 September 2025

സുവർണകേരളവും പൗലോസ് മാർ ഗ്രിഗോറിയോസും

 


കേരളപ്പിറവിയുടെ സുവർണ ജൂബിലി പ്രമാണിച്ചു മലയാള മ നോരമ പ്രസിദ്ധീകരിച്ച 'സുവർണകേരളം' എന്ന അനുബന്ധ പതി പ്പ് ഗംഭീരമായിരിക്കുന്നു. ഒട്ടും അതിശയോക്ത‌ി ഇല്ലാതെ തന്നെ പ റയട്ടെ, അതിൽ കഴിഞ്ഞ 50 വർഷത്തെ കേരളത്തിൽ ഏറ്റവും സ്വാ ധീനംചെലുത്തിയ വ്യക്‌തി ഇ. എം. എസ്. ആണെന്നു കണ്ടെത്തി യതിൽ അത്ഭുതത്തിനു വഴിയില്ലെങ്കിലും ഇ. എം. എസിനെയും അ ദ്ദേഹത്തിന്റെ നയങ്ങളെയും എപ്പോഴും ശക്‌തിയായി വിമർശിച്ചിട്ടു ള്ള മലയാള മനോരമ തന്നെ അക്കാര്യം പറയുമ്പോൾ മലയാള മ നോരമ അതിന്റെ ചരിത്രബോധത്തിൻ്റെ തിളക്കം പ്രകടിപ്പിക്കുന്നു. പ്രത്യേകിച്ച്, ഇ. എം. എസിൻ്റെ അവസാന കാലങ്ങളിൽ അദ്ദേഹ ത്തെക്കുറിച്ചുള്ള ജയചന്ദ്രൻ്റെ ചിത്രപ്രദർശനങ്ങളിലും മുഖപ്രസം ഗം ഉൾപ്പെടെയുള്ള വിലയിരുത്തലുകളിലും ആ മഹാനോടുള്ള മതിപ്പ് മനോരമ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയമായ കടുത്ത ഭിന്നതകൾക്കിടയിലും ഈ ഇതിഹാസ പുരുഷന്റെ മഹത്വത്തോടു മനോരമയ്ക്ക് ഉണ്ടായിരുന്ന മതിപ്പ് അ ദ്ദേഹത്തെ തന്നെ അൽപ്പം വിസ്‌മയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറി ച്ചുള്ള ചിത്രപ്രദർശന വേളയിൽ, "എന്താണ് ഇവർക്കിപ്പോൾ ഇങ്ങ നെ തോന്നാൻ?"എന്നു സ്വതഃസിദ്ധമായ പുഞ്ചിരിയോടെ എന്നോ ടു ചോദിക്കുകയുണ്ടായി.

കഴിഞ്ഞ 50 വർഷത്തെ കേരളചരിത്രത്തിൽ ശ്രദ്ധേയരായ വ്യ ക്തികളെക്കുറിച്ചുള്ള പരാമർശങ്ങളിലും അവരെ തിരഞ്ഞെടുത്ത് രീതിയിലും സ്വാഭാവികമായി ഭിന്നാഭിപ്രായത്തിനു വഴിയുണ്ട്. ചി ലരെ ആ പട്ടികയിൽ നിന്ന് ഒഴിവാക്കാമായിരുന്നു എന്നും മറ്റു ചില രെ അതിലുൾപ്പെടുത്തേണ്ടതായിരുന്നു എന്നും ഞാനുൾപ്പെടെ ചി ലർക്കൊക്കെ തോന്നാം. എന്നാൽ, അത്തരത്തിലൊന്നല്ല പൗലോ സ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ ആ പട്ടികകളിൽ ഒന്നിലും കാണാതെ പോയതിനെക്കുറിച്ചുള്ള പരാതി. കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ തന്നെ ഇത്രമാത്രം മഹത്വവും പാണ്ഡിത്യഗരിമ യും അധഃസ്‌ഥിത വിഭാഗങ്ങളോടുള്ള അനുകമ്പയും നിറഞ്ഞിരുന്ന മറ്റൊരാളെ ചൂണ്ടിക്കാണിക്കാൻ കഴിയുകയില്ല. അഞ്ചു ഭൂഖണ്ഡങ്ങ ളിലുമുള്ള ഏറ്റവും പ്രശസ്‌തമായ സർവകലാശാലകൾ ഈ മഹാ പ്രതിഭയെ ക്ഷണിച്ച് ആദരിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്‌ണനെപ്പോ ലുള്ള മഹാചിന്തകർക്കു പോലും ഇത്രയേറെ അംഗീകാരം വിദേശ സർവകലാശാലകളിൽ ലഭിച്ചിട്ടുണ്ടോ എന്നു സംശയം.

മലയാളത്തിനും ഇംഗ്ലീഷിനും പുറമേ തമിഴും സംസ്കൃതവും ഹി ന്ദിയും ലാറ്റിനും കുറച്ചു ഗ്രീക്കും ഹീബ്രുവും ഫ്രഞ്ചും ജർമനും അ മാഹരിഖും എന്നിങ്ങനെ ഇത്രയേറെ ഭാഷകൾ കൈകാര്യം ചെയ്‌തി രുന്ന മറ്റു പണ്ഡിതന്മാർ ബംഗാളിലെ വിശ്വപ്രശസ്‌ത ഭാഷാവിദഗ്ധ നായിരുന്ന സുനീധികുമാർ ചാറ്റർജിയും കേരള സർവകലാശാല യിലെ പി. ശേഷാദ്രിയും മറാഠി വിശ്വവിജ്‌ഞാന കോശത്തിന്റെ ഡ യറക്ടറായിരുന്ന ലക്ഷ്‌മൺ ശാസ്ത്രി ജോഷിയും - എന്നിങ്ങനെ

കൈവിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ. പക്ഷേ, അവർക്കാർക്കും ഗ്രിഗോറിയോസ് തിരുമേനിക്ക് ഉണ്ടായിരുന്ന വിവിധ വിഷയ പാരംഗതത്വം അവകാശപ്പെടാനാവില്ല. പ്രകൃതിശാസ്ത്രം, ഊർജതന്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, മതവിജ്‌ഞാനീയം, പ്രാചീനവും അർവാചീനവുമായ ദർശനങ്ങൾ, സാഹിത്യം, ചരിത്രം എന്നിവയിലെല്ലാം അദ്ദേഹത്തിനുണ്ടായിരുന്ന അത്ഭുതകരമായ അവഗാഹത്തെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതത്തെയും കൃതികളെയും പഠിക്കാൻ ശ്രമിച്ചിട്ടില്ലാത്തവർ ക്ക് അവിശ്വസനീയമായി തോന്നാം. ഇവയെല്ലാം ചിതറിയ ചിന്ത കൾ പോലെ അദ്ദേഹത്തിന്റെ കൃതികൾക്കും വ്യക്‌തിത്വത്തിനും ഒ രു 'മൊസേക്' വർണപ്പൊലിമ നൽകുകയല്ല ചെയ്‌തത്‌. ഒരേസമ യം അത്യന്ത വിശാലവും അതീവഗഹനവുമായ ഒരു ഉൽകൃഷ്ട വ്യക്‌തിപ്രഭാവത്തിനും ഉദ് ഗ്രഥിത ജീവിതദൗത്യത്തിനും ഉതകുംവിധം സമഞ്ജസമായി സമ്മേളിക്കുകയാണു ചെയ്തത്.

ഇതിനൊക്കെ പുറമേ പാശ്ചാത്യ - പൗരസ്‌ത്യ ചിന്താപദ്ധതിക ളും സംസ്‌കാരവും തമ്മിലുള്ള വേർതിരിവും സമത്വാധിഷ്‌ഠിത രാ ഷ്ട്രമീമാംസയോടുള്ള പ്രതിബദ്ധതയും ലോകത്തിലെ അത്യുന്നത രായ പല ചിന്തകരുമായുള്ള ബൗദ്ധികബന്ധവും ഇന്ത്യയിലോ കേരളത്തിലോ ഉള്ള മറ്റാർക്കും തിരുമേനിയെപ്പോലെ അവകാശപ്പെടാനാവില്ല.

പൗരസ്ത‌്യ ചിന്താഗതികളെപ്പറ്റി പൊതുവേയും പൗരസ്ത്യ - കി സ്‌തീയ ദർശനത്തെപ്പറ്റി പ്രത്യേകിച്ചും തിരുമേനിയുടെ കണ്ടെത്ത ലുകൾ അദ്ദേഹത്തെ ക്രിസ്‌തീയ മതവിജ്‌ഞാനീയത്തിലെ അനുപ മനായ സൈദ്ധാന്തികനായി ഉയർത്തുന്നു. കഴിഞ്ഞ 50 വർഷത്തെ കേരള നിരീക്ഷണത്തിൽ അദ്ദേഹം അവഗണിക്കപ്പെട്ടത് അങ്ങേയ റ്റം ഖേദകരമാണ്. പല കാര്യങ്ങളിലും തിരുമേനിയുടെ ആരാധകനും, ശിഷ്യൻ തന്നെയാണെങ്കിലും, മറ്റനേകം കാര്യങ്ങളിൽ അദ്ദേഹത്തോട് അടിസ്ഥാനപരമായ വിയോജിപ്പ് ഉള്ളയാളാണു ഞാൻ. എങ്കിലും 'സുവർണകേരള'ത്തിലെ നോട്ടപ്പിശക് ക്ഷന്തവ്യമായി കരുതാൻ എനിക്ക് ആവുന്നില്ല.

പി. ഗോവിന്ദപ്പിള്ള, തിരുവനന്തപുരം

(മലയാള മനോരമ കത്തുകൾ)

Friday, 24 November 2023

ഡോ. പൗലോസ് മാർ ഗ്രീഗോറിയോസും ജർമ്മനിയിലെ മലങ്കര ഓർത്തഡോക്സ് ഇടവകയും


Daniel P. Skariah, Germany
ജർമ്മനിയിൽ ക്രമമായി മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധനകൾ അർപ്പിക്കുവാൻ ആരംഭിച്ച, ഒരു വർഷത്തോളം ജർമ്മനിയിൽ വൈദികനായി (Rev. Fr. T. Paul Varghese) സേവനം അനുഷ്ഠിച്ച വ്യക്തിയാണ് (**ബ. Korah Varghese അച്ചൻ വൈദികൻ ആകുന്നതിനു മുമ്പ് **) ഡെൽഹി ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന ഭാഗൃസ്മരണാർഹനായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി.
1972 ൽ Münster ൽ റിസേർച്ചിന് വന്ന ബ. Rev. Fr. T. Paul Varghese അച്ചൻ (അഭി. ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി)
മാസത്തിൻ്റെ ആദൃ ഞായറാഴ്ച Bielefeld ലും നാലാം ഞായറാഴ്ച Hamburg ലും ആരാധനകൾ അർപ്പിച്ചിരുന്നു. ഇതര ഞായറാഴ്ചകളിൽ സൗകരൃം പോലെ മറ്റു സ്ഥലങ്ങളിലും Bielefeld ലും ആരാധനകൾ നടത്തിയിരുന്നു. അന്നും, പിന്നീട് മെത്രാപ്പോലീത്താ ആയതിനു ശേഷവും അദ്ദേഹം ജർമ്മനിയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയിട്ടുള്ള ആരാധനകളിലും ശുശ്രൂഷകളിലും ഒരു ശുശ്രൂഷകൻ ആയിരിക്കുവാനും സഹകരിച്ച് പ്രവർത്തിക്കാനും എന്ക്ക് ദൈവം അവസരം നൽകി. അത് ഒരിക്കലും വിസ്മരിക്കാൻ സാധിയ്ക്കില്ല.
1975 ഫെബ്രുവരി 16 ന് മേല്പട്ടക്കാരൻ ആയ അഭി.ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി 1976 ൽ
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ ആയി ചുമതല ഏറ്റെടുത്തു. 1979 മുതൽ 1993 വരെ യൂറോപ്പിലെ ഇടവകകളുടെ ചുമതലക്കാരനും ആയിരുന്നു.
1977, 1979, 1981, 1984, 1988, 1990, 1992, 1993 ലും ജർമ്മനിയിൽ സന്ദർശനം നടത്തി. ഇവിടെ നടന്നിട്ടുള്ള പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും സംബന്ധിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് 1988 ൽ Hannover ൽ നടന്ന WCC യുടെ ജൂബിലി (40) സമ്മേളനം.
1981 ലും 1988 ലും Bielefeld ൽ ഹാശാ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ച അഭി. തിരുമേനി 1988 ൽ ഊശാനപ്പെരുന്നാൾ ശുശ്രൂഷ നടത്തിയത് Hamburg ലാണ്. അതിൽ സംബന്ധിച്ചതും അന്ന് നൽകിയ സന്ദേശത്തിൽ ആദിമ നൂറ്റാണ്ടിൽ ക്രിസ്ത്യാനികളുടെ സിംബൽ മീൻ
ആയിരുന്നു എന്ന് പറഞ്ഞതും ഇന്നും ഓർക്കുന്നു.
1992 ലെ ഫാമിലി കോൺഫറൻസിൽ മുഖ്യ അതിഥി ആയിരുന്നു. അതിനോടനുബന്ധിച്ച് 26.09.92 ൽ ജർമ്മൻ ഭാഷയിൽ അർപ്പിക്കപ്പെട്ട വി. കുർബാനയിൽ സംബന്ധിച്ച തിരുമേനി, ജർമ്മൻ ഭാഷയിലുള്ള പ്രാർത്ഥനകളും പ്രതിവാകൃങ്ങളും ചൊല്ലുകയും, അപ്പോൾ ശ്രദ്ധയിൽപ്പെട്ട തെറ്റുകളും ഭേദഗതികളും ഉടൻതന്നെ തിരുമേനി ഉപയോഗിച്ച ആരാധനാക്രമത്തിൽ രേഖപ്പെടുത്തുകയും പിന്നീട് സൂക്ഷ്മമായി പരിശോധിച്ച് തെറ്റുകൾ എല്ലാം രേഖപ്പെടുത്തി തരികയും, ആവശൃമായി വരുത്തേണ്ട ഭേദഗതികൾ എന്നോട് നിർദ്ദേശിക്കുകയും ചെയ്തു. ആ രേഖകളും, അന്നേ ദിവസം വി. ആരാധനയിൽ അദ്ദേഹം ജർമ്മൻ ഭാഷയിൽ ചൊല്ലിയ പ്രാർത്ഥനകൾ ഉൾപ്പെട്ട ആരാധനയുടെ സമ്പൂർണ്ണ ഓഡിയൊ കാസറ്റും ഇന്നും ഉണ്ടായിരുന്നിട്ടും പലരും അതെല്ലാം വിസ്മരിച്ചിരിക്കുന്നു.
തിരുമേനി പരിശോധിച്ചുതന്ന ആ ആരാധനാക്രം (**ഇടതു പേജിൽ മലയാളവും വലതു പേജിൽ ജർമ്മൻ ഭാഷയും / ഗീതങ്ങളുടെ ജർമ്മൻ ഭാഷയിൽ മംളീഷും, അതിന്റെ അർത്ഥം ഗദൃമായി ജർമ്മൻ ഭാഷയിൽ അതാതു സ്ഥാനത്ത് ചേർത്തിരുന്നു.**
**അതുപോലെ തന്നെ തക്സായും മലയാളം / സുറിയാനി ഇടതു പേജിലും വലതു പേജിൽ ജർമ്മൻ ഭാഷയും ചേർത്ത് പ്രത്യേകവും തയ്യാറാക്കിയിരുന്നു.**) 1992 മുതൽ മൂന്ന് പതിറ്റാണ്ടുകളായി ഉപയോഗിച്ചു പോന്നിരുന്നു.
അദ്ദേഹം കാലം ചെയ്തു കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ
👉🏼???അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം???👈 എന്ന വാർത്തയോടെ ചിലരുടെ പേരിൽ എം. ഒ. സി അത് പരിഷ്ക്കരിച്ചു പ്രസിദ്ധീകരിച്ചു. അതിൽ നിന്നും മലയാള ഭാഷ നീക്കം ചെയ്തു ജർമ്മനും ഇംഗ്ലീഷും കൂട്ടിക്കലർത്തി.
അത് വായിക്കുമ്പോൾ തെറ്റാൻ കുടുതൽ സാധ്യത ഉണ്ട്. കാരണം **German, **English അക്ഷരങ്ങൾ സാമൃം ഉണ്ടെങ്കിലും *German =Deutsch (30 അക്ഷരങ്ങൾ) വായിക്കുന്നതും English വായിക്കുന്നതും തമ്മിൽ വൃത്യാസം ഉണ്ട്. ആധുനിക പണ്ഡിതന്മാർ അതിൽ നിന്നും അഭി. ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനി പരിശോധിച്ചുതന്ന വിശ്വാസപ്രമാണം മാറ്റി പ്രോട്ടസ്റ്റെന്റ് വിശ്വാസപ്രമാണം ചേർത്തു. വിശ്വാസപ്രമാണം ആദൃഅവസാനം ഓർത്തഡോക്സ് വിശ്വാസത്തിന് വിരുദ്ധമാണ്. (# 👉🏼പരിശുദ്ധ റൂഹാ പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു👈 എന്നത് ഒരു ഉദാഹരണം മാത്രം#). പ്രോട്ടസ്റ്റെന്റ് തിയോളജിയിൽ ഉപരിപഠനം നടത്തിയിട്ടുള്ള ആധുനിക പണ്ഡിതർക്ക് അത് തെറ്റ് അല്ലായിരിക്കാം. എന്നാൽ അഭി. ഒസ്താത്തിയോസ് തിരുമേനി
M. V. George അച്ചൻ ആയിരന്നപ്പോൾ 1963 ൽ എഴുതിയ "ഞങ്ങൾ വിശ്വസിക്കുന്നു" എന്ന പുസ്തകം വായിച്ചിട്ടുള്ള ഏതൊരു സാധാ ഓർത്തഡോക്സുകാരനും അത് ഓർത്തഡോക്സ് വിശ്വാസത്തിന് വിരുദ്ധമാണെന്ന് ബോധ്യമാകും.
പല മാറ്റങ്ങളും വരുത്തിയിട്ടുള്ള ആ ആരാധനാക്രമത്തിൽ മറ്റു പല തെറ്റുകളുമുണ്ട്.
1993 മെയ് 29 ന് ജർമ്മനിയിൽ (Köln) എത്തിച്ചേർന്ന തിരുമേനിയെ അനാരോഗ്യം കാരണം 29.05.93 ൽ Wuppertal ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അഭി. തിരുമേനിക്ക് തൈലാഭിഷകം നടത്തുകയും പല പ്രാവശൃം ഹോസ്പിറ്റൽ ചാപ്പലിൽ വി. കുർബാന അർപ്പിക്കുകയും തിരുമേനിക്ക് നൽകുകയും ചെയ്തു. 26.06.93 ലെ വി. കുർബാനയ്ക്കു ശേഷം തിരുമേനിയെ റിഹാബിലിറ്റേഷൻ സെൻ്ററിലേക്കു മാറ്റി. അവിടുത്തെ ചികിത്സകൾ പൂർത്തിയാക്കിയ ശേഷമാണ് അഭി. തിരുമേനി നാട്ടിലേക്ക് മടങ്ങിയത്. തിരുമേനിയുടെ ചികിത്സാ കാര്യങ്ങളിൽ അന്നത്തെ Bundespräsident Richard von Weizäcker ന്റെ ഒരു പ്രത്യേക അന്വേഷണം ഉണ്ടായിരുന്നു.👈
വൈദികനും മേല്പട്ടക്കാരനും ആയിരുന്ന് ജർമ്മനിയിലെ ഇടവകയെ നയിച്ച പിതാവിനെ ഇന്ന് ഇവിടുത്തെ ഇടവകയുമായി ബന്ധപ്പെട്ട് ആരും ഓർക്കാറില്ല. കാരണം സകല മഹത്വവും സ്വന്തമാക്കാനാണ് എല്ലാവർക്കും താല്പര്യം. യാഥാർത്ഥ്യങ്ങൾ അറിയുവാൻ ആർക്കും താല്പര്യവുമില്ല; അതിന് ആരും ശ്രമിക്കുന്നുമില്ല.☝️
☝️ ചരിത്ര സതൃങ്ങൾ മറച്ചുവച്ച് ആർക്കും അധികനാൾ നിലനില്പില്ല.
സതൃം എന്നും നിലനിൽക്കും.☝️
👉🏼 "നിങ്ങളോടു ദൈവവചനം
പ്രസംഗിച്ചു നിങ്ങളെ നയിച്ചവരെ
ഓർത്തുകൊള്ളണം. അവരുടെ
ജീവിതചരൃയുടെ ഫലം
കണക്കിലെടുത്ത് അവരുടെ
വിശ്വാസം അനുകരിക്കുവിൻ." 👈
(എബ്രയർ 13: 7)
🙏🏻പുണ്യശ്ലോകനായ പിതാവിന്റെ
പ്രാർത്ഥന എന്നും ജർമ്മനിയിലെ
ഇടവകക്ക് കോട്ട ആയിരിക്കട്ടേ!🙏🏻
Credits : Daniel P Skariah

Thursday, 23 November 2023

Letter to Philip Potter | Dr. Paulos Mar Gregorios

 


Dear Philip,

I am thankful to you for sending us a copy of your letter addressed to Mrs. Indira Gandhi on October 9. I have also received a letter, Leopold addressed to our Church on October 22. Our Church bodies are yet to have an opportunity to study these letters officially. However I intend to give you a sum up of the outcome of informal discussions I had with a few groups and my personal conversations with some individuals who evinced interest in this matter.

For sure, it is not within my authority to respond to a letter you addressed to our Prime Minister. She will give you a suitable reply at an opportune time. As far as I perceive, most Indians are a lot angered mentally. All of them are not employed by the government. They are of the view that you have demonstrated a sort of senselessness in writing such a letter to the Prime Minister and that it is nothing but an encroachment to the internal affairs of India on the one hand and not throwing enough light into the crux of the real issue on the other.

Indeed, I tried my best to make my friends understand that the World Council of Churches is a body that is keenly anxious about the welfare of humankind and that they have interfered to convince those in power wherever there were incidents attacking the basic human rights of people. The following are the main issues you presented in your letter:

1.     You have expressed concern on arresting many people purely on political grounds and keeping them in jails without trials thereby denying them protection of courts of justice.

2.     You have commented that the action of the government taking over the authority to arrest and keep people in jails without issuing charge sheets under the guise of amended internal security regulations and denying them all personal freedom are nothing but serious aggressions on human rights of citizens.

3.     The state of Emergency was extended beyond three months.

4.     You have stated that the control imposed on information media is tantamount to denying opportunities equally to all segments of citizens to take part in national development processes.

5.     You have expressed the necessity to free political detainees and to reinstate democratic rights.

6.     You have appealed to release Jayaprakash Narayanan and such others who have been maintaining moral ethics and truthfulness in politics.

I am aware that the Council of Churches has its own centers to gather information. Moreover, your working committee is well equipped with people who are good enough to collect data and evaluate situations. Yet, your letter does not carry any hints as to whether you have comprehended well enough to discuss anything at depth regarding the issues under these circumstances. However, I am thankful to the letter from Leopold calling for our opinion as Christians living in this scenario.

I believe, you will pardon me if I say that the theoretical framework you have formulated to evaluate the current circumstances is too inadequate in my view.

You say about primary human rights and the recognized modalities associated with democratic processes. Shouldn’t we, as Christians, have concern about the democratic system we have as one that provides opportunities to the wealthy and powerful to exploit and subjugate the poor? Do you think that it is possible for the ordinary men and women to approach courts of justice or they are protected by other legal systems in most democratic countries? Can we say that whatever is expressed through the media of democratic nations reflect the views of the ordinary public?

One lacuna I have noted in your letter is your not making any mention of the circumstances that led to proclamation of a national internal emergency. By specifically demanding the release of Jayaprakash Narayanan at this stage, I see your joining hands with right wing and left wing democratic extremists who are taking the nation to a rebellion through non democratic insurgences. The latest news we have is that Jayaprakash is being released on parole. I don’t find any injustice in having arrested or detained him.

I can affirmatively say that by proclaiming national emergency, participation of common men in national processes has not diminished at all. This doesn’t mean that I have any great appreciation to the measure of common man’s participation in national development processes prior to declaration of emergency.

If at all there is any dilution at any stage, such dilution pertains to the role played by the wealthy gang of people who have been controlling our daily news papers. I don’t feel that the control imposed over them is not an issue warranting this much anxiety. May be, our news papers are somewhat dry now compared to what they used to be in the past. It is true that they are now under control.  The reason behind this is that they were causing damages to the political ambience of our country by publishing exaggerated pieces of news and views propagated by the right wing and left wing extremist groups. It is not true that news papers are the most important vehicle opening way for the involvement of common man in the nation building process. Ordinary men and women take part in such process even now as they were doing before.

Let me record my firm view here that the government initiatives or national programs we have here are far from adequate for eradication of poverty or reinstatement of justice. I am not at all justifying the current capitalist system of governance prevailing here in the name of a socialist model. However, destroying the existing system without working out ways and means to sustain a political structure based on democratic principles can give rise to inexplicable sufferings to the millions of common men and women here.

During the time of Mrs. Gandhi’s government, the strong wealthy segment in India was not allowed complete freedom. She questioned the high level influence they were enjoying in the economy. Attempts to contain corruption and anti national activities as also the nationalization of major banks were strong indications of this.

Anti Indira movement came up as a sequel to the strong outrages initiated by the right wing extremists. At the same time, left wing extremists showed interest to exploit extreme right wing powers for their selfish agendum. Marxist Communist Party of India has been showing signs of annihilation consequent to the short cuts they have been employing and the lack of discipline within themselves. They are spreading anarchy exclusively for their survival through regeneration. They have no hesitation to align with religious fanatics or fascists to achieve their goal. They engage themselves in anti democratic and anti parliamentary activities. Jayaprakash is a politician with proven immaturity on the one hand and remarkable sanctity of ideas on the other. He was a sign of patriotism embedded in sacrifices and a prominent disciple of Vinoba Bhave, the Indian patriarch and an apolitical leader, but transformed as the central point for right – left extremist powers to come together.  (He had already broken his relationship with Vinoba Bhave)  I shall explain his political immaturity through two of his classic characteristics.

His personal enmity for Mrs. Gandhi made him pass cheap comments to degrade her before the public.

In the absence of a platform with constructive ideas and clarity, all opposition parties chose to join together.

I am quite sure that the enlightened people of India are well aware that Jayaprakash possesses no better talents than that of Mrs. Indira Gandhi to take up the leadership of a government.  

He succeeded in earning good following in Gujarat with help of Morarji Desai. Morarji was a pioneer proponent of capitalism in India and was the chief opponent to Mrs. Indira Gandhi; however, he doesn’t have a political future now. The wealthy bigwigs of India and Western countries took interest to make him the supreme power here; but Mrs. Gandhi literally crushed him. His ill feelings to Mrs. Gandhi can be compared with only that of Jayaprakash. He has expressed his desire to join hands not only with the backfired out of the date congressmen but also with the religious fanatics such as Janasangh and RSS. Western governments are extending their support to someone like Jayaprakash. WCC shall not be a party to be supportive to such people.

The movements of protest have been far distanced from non violence. Lots of ugly methodologies were employed such as murder, setting things to fire, looting, Gherao, Bandh and the like. New innovations of these kinds are invented under new names. Parliament members are being threatened to resign. Minister of Railways is assassinated. An attempt was made at the life of the Chief Justice of India. Things are moving like this leading the nation to a sort of anarchy.  We are seeing what is happening in Bangladesh, our neighbor country. We are hopeful of avoiding a similar scenario in India.

Jayaprakash called upon the people to engage in anti democratic activities. He forcibly made members of parliament to resign, imposed Gherao on them, initiated steps to freeze normal functioning of government offices, persuaded people not to pay taxes, worked out parallel governing system, stood against legal court’s rulings, called upon armed forces to revolt and so on. He took up the responsibility of spreading violence on himself and turned out to be the spokesperson thereof. Not that he did not stand for basic human rights, but was against them. By extending support to him, one is aligning with the enemies of democratic processes.

According to what I understand, Mrs. Indira Gandhi saved the country by proclaiming internal emergency. Before emergency came into force, economy of the country was on the verge of a collapse. Moreover, the political anarchy would have caused a total breakdown or explosion of the system.

Had the media been totally free, pieces of news would have reached far and wide causing such a breakdown and revolution spread all over the country. Putting them under effective control was necessary to avoid a situation of political anarchy. Evil forces would have used news papers for spreading anarchy because the wealthy segments of the society were overseeing them.

It is necessary that the internal emergency continue for some more time. It is dangerous to withdraw it at this stage.

A large number of political detainees stand released as of now without any publicity. Most of the detainees now are black marketers, dealers of contraband goods, smugglers and such other criminals.

Had they been left free from detention, they would have succeeded in seeking counsel from the highly efficient lawyers who are capable to create adequate loop holes in the legal system to get them released. They have enough and more financial strength for this.

The legitimate economic structure of the country is growing fast. What stands shattered is the illegal economy of black money. This has been causing troubles to the industry producing luxurious products. Consequent to the internal emergency, this is one issue that stands regulated. This is an issue common to Asian, African and Latin American countries which needs to be tackled with utmost care.

In short, based on the different issues covered in your letter, I am summing up below, what I have as a reply for you.

1.     A large number of people are arrested and detained in jails without any trials. I am not sure about their number. But a good number of them stand released.

2.     Majority of such detainees are from RSS who are fascists in nature and also a few Ananda Margis. Smugglers, black marketers and dealers of contraband goods are another segment of detainees. Along with them, there are a few Sarvodaya leaders and some belonging to CPM. There is justification in asking the government to publish the details of those who are under detention.

3.     I don’t think that detainees are being tortured in their confinement. There may be some complaints here and there that some Police officers have used the alibi of emergency to settle scores with others. Government is ready to rectify mistakes and to give compensation to those who have experiences of misuse of emergency, provided complaints with full details are submitted to the concerned authorities.

4.     There are a few reports about low grade jail employees having misbehaved with detainees. However, there are no reasons to believe that there are systematic and orderly harassments on detainees. I have spoken to some of the released detainees on this issue.

5.     We have incidents of human rights being violated. However, most of the detainees are black market dealers and smugglers. Therefore, inconveniences to common men are too rare.

6.     There were open discussions and sharp attack on government during four or five meetings organized about the current national scenario in which I had participated. As you feel, people are not staying inside with mouths shut off in fear, at least until now. Though outcome of such discussions unfavorable to the government are not published through media, there are open discussions among us.

7.     The internal emergency may be extended for a few more months. The demand for an early withdrawal of emergency is justifiable, but it is not that crucial an issue. I am confident that it will be withdrawn at the right time.

8.     I don’t wish to fall into the trap of a few positives of autocratic regimes at the cost of their short term gains. Moreover, I don’t propose that the state of emergency can answer all our long term problems. Yet, I take the quick gains thereof as worthy.

(a)   The irresponsible activities and political agitations of students and public are now under control which has created an atmosphere of responsibility all over. This sense of discipline may last for some time.

(b)  There has been considerable improvement in the efficiency of governance at Central and state administrations.

(c)   There has been a peaceful atmosphere in most of our industrial belts that targeted growth is achieved. The shattered public sector got vitalized all on a sudden.

(d)  The large parallel economic structure that was very active in the country defying all laws of the land such as black money, contraband goods, bribery, hoarding and the like has been exposed and brought under control. As of now, this field is not seen, by and large. Withdrawal of emergency may cause its resurgence.

(e)  So long Mrs. Gandhi is in power, wealthy bigwigs would not be allowed to overturn the common men.  She may have to compromise here and there looking into the forthcoming elections, but we hope that such compromises would be within certain limits.

9.     Your arguments about people getting involved in the nation building process are not formulated systematically. Allowing freedom of press, freedom to organize and freedom of expression need not make public involvement a reality. These types of freedom are necessary in a community, no doubt. Before proclamation of emergency, all these were available here in large measures. Yet, involvement of people was a big zero. The reason thereof can be attributed to formulation of national schemes and their implementation confined to legalities and the conservative methodologies of putting them on field by government officials.

There were no efficient efforts from the Congress party to raise cadets trained in the basics of agriculture and industries. Our future rests in these elements even now. Such things are not within the freedom to get organized and expressing opinions as the western ideological philosophers openly believe. Leopold, in his letter has pointed out the weakness of Christians to align with the statuesque that is not subject to criticism yet, too emotional in character, which is a consequence of their over dependence and high regard for law and order. You are well aware that I have brought up these issues openly in many of my speeches. However, the prophetic culture that is emotional, but not subject to being criticized, shall be viewed by me with an equally critical mind. I believe that the ultimate virtues of Christianity are the open statements criticizing the statuesque. Our liberal minded Christian brethren often fall into timely and untimely prophetic culture which is sort of middle class weakness.

Let me record here that I have discordance with many of the statements of Mr MM Thomas, the current President of Central Committee.  I don’t say that he wishes to be a martyr. I don’t even say that he is endangering something which other Christians should not endanger, just utilizing his international position. My opposition to him lies with his criticisms that do not contain enough depth or farsightedness, causing others to lose way. I feel, it is enough that we need to have an open debate on these issues only after  private discussions with MM Thomas, Leopold and Ninan Koshy at Nairobi.

After you’re taking over the charge, and going forward with the heavy tasks of the first assembly, I wish you that you are showered with Providential Blessings.

My loving regards to you and Derrin.

In harmony with Christ,

Paulos Gregorios

(Translated from Malayalam by George Joseph Enjakkattil)

ഇന്ത്യന്‍ അടിയന്തിരാവസ്ഥയെക്കുറിച്ച് ഫിലിപ്പ് പോട്ടര്‍ക്ക് എഴുതിയ കത്ത്

 

 

 

 

 

 

                                                                                                                                                                                                                                                                                                                

 



 

 

 

Report of The MOSC Ecumenical Relations Department (1992) | Dr. Paulos Mar Gregorios

അജണ്ടാ 21

a. Inter church Relations, W.C.C, N.C.C., K.C.C., etc.

b. സഭകളുടെ ഡയലോഗ് (1) Roman Catholic (2) Marthoma (3) Eastern Churches. 

c. Visit of Russian Patriarch and other heads of churches.

W.C.C. യുടെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് ഡോ. എല്‍സി ഫിലിപ്പിനെ സഭയുടെ പ്രസിനിധിയായി നിയമിച്ചത് W.C.C. അംഗീകരിച്ചിട്ടുണ്ടെന്നും അടുത്ത സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് അവരെ ക്ഷണിച്ചിട്ടുണ്ടെന്നും പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സുന്നഹദോസിനെ അറിയിച്ചു. 1993-ല്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള സംഭാഷണത്തിന്‍റെ തുടര്‍ച്ചയായി ആ സഭകളുടെ പ്രതിനിധികളുടെ ഒരു സമ്മേളനം കേരളത്തില്‍ വച്ച് നടക്കുന്നതിനേപ്പറ്റി ആലോചിക്കുന്നതിനായി അതിന്‍റെ ഒരു ചെറിയ പ്രതിനിധി സംഘം ആഗസ്റ്റു മാസത്തില്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ടെന്നും ഗ്രീഗോറിയോസ് തിരുമേനി സുന്നഹദോസിനെ അറിയിച്ചു. അത് നല്ലതാണെന്നും അതിന് എല്ലാ സഹകരണവും കൊടുക്കണമെന്നും ചര്‍ച്ചകള്‍ക്കുശേഷം സുന്നഹദോസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തു വച്ചു നടന്ന കെ.സി.സി. യുടെ വാര്‍ഷിക സമ്മേളനത്തിന്‍റെ റിപ്പോര്‍ട്ട് അത്താനാസ്യോസ് മെത്രാപ്പോലീത്താ യോഗത്തില്‍ അവതരിപ്പിച്ചു. നമ്മുടെ പ്രതിനിധികള്‍ പ്രയോജനകരമായി അതില്‍ പങ്കെടുത്തുവെന്നും  നമ്മുടെ മൂന്ന് ആളുകള്‍ അതിന്‍റെ കമ്മിറ്റിയില്‍ വൈസ് പ്രസിഡണ്ടുള്‍പ്പെടെ അംഗങ്ങളായിട്ടുണ്ടെന്നും തിരുമേനി യോഗത്തെ അറിയിച്ചു. മാര്‍ത്തോമ്മാ സഭയുമായുള്ള ഡയലോഗ് ജൂലൈ മാസത്തിനുശേഷം നടക്കുമെന്നാണ് അവരറിയിച്ചിട്ടുള്ളത് എന്ന് ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തെ അറിയിച്ചു. ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റിയുടെ സെക്രട്ടറി ഫാദര്‍ ജോണ്‍ മാത്യൂസ് സ്ഥലത്തില്ലാത്തതുകൊണ്ട് മാര്‍ത്തോമ്മാ സഭയുമായിട്ടുള്ള ഡയലോഗിന്‍റെ എഴുത്തുകുത്ത് സേവേറിയോസ് എപ്പിസ്ക്കോപ്പാ നടത്തണമെന്ന് യോഗം നിശ്ചയിച്ചു. 

ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭകളുടെയും ഓറിയന്‍റല്‍ സഭകളുടേയും പ്രതിനിധികള്‍ ഐക്യത്തിനുവേണ്ടി എടുത്തിട്ടുള്ള തീരുമാനങ്ങള്‍ ചില സഭകള്‍ (ജറുസലേം പാത്രിയര്‍ക്കേറ്റ്) അംഗീകരിക്കുവാന്‍ താമസിക്കുന്നതുകൊണ്ട് ഐക്യത്തിനുള്ള നടപടികള്‍ ഇതുവരെ നടന്നിട്ടില്ല. നവംബര്‍ മാസത്തില്‍ റഷ്യയിലെ പാത്രിയര്‍ക്കീസ് നമ്മുടെ സഭ സന്ദര്‍ശിക്കുവാനുള്ള പരിപാടി അവിടുത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മൂലം ഇതുവരെ ഒന്നുമായിട്ടില്ല. അതുകൊണ്ട് നവംബറില്‍ നടക്കുമോയെന്ന്  സംശയമാണെന്ന് ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തെ അറിയിച്ചു.

(1992 ജൂലൈ മാസം 6-ാം തീയതി തിങ്കളാഴ്ച വൈകിട്ട് മുതല്‍ 11-ാം തീയതി ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ കൂടിയ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് യോഗങ്ങളുടെ മിനിറ്റ്സില്‍ നിന്നും)

1992-ലെ രാജിയും സുന്നഹദോസ് തീരുമാനവും

 5. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കത്ത്

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ സെക്രട്ടറി സ്ഥാനത്തുനിന്നും, ഡല്‍ഹി ഭദ്രാസന ഭരണത്തില്‍ നിന്നും, ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റി മുതലായവയില്‍ നിന്നും തന്നെ വിടര്‍ത്തണമെന്നുള്ള കത്തും അതിനു മറുപടിയായി പ. ബാവാതിരുമേനി അയച്ച കത്തിനുള്ള വിശദമായ കത്തും യോഗത്തില്‍ വായിച്ചു. അതേ സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം താഴെ പറയുന്നവിധത്തില്‍ അദ്ദേഹത്തിന് പ. സുന്നഹദോസിന്‍റേതായി കത്ത് അയയ്ക്കണമെന്ന് സുന്നഹദോസ് യോഗം തീരുമാനിച്ചു.

"അഭിവന്ദ്യ പൗലൂസ് മാര്‍ ഗ്രീഗോറിയോസ് ആബൂനെ സിനഡിന്‍റെ സെക്രട്ടറി സ്ഥാനം, ഭദ്രാസന ഭരണം മുതലായ ചുമതലകളില്‍ നിന്നും വിടര്‍ത്തണമെന്ന അപേക്ഷ പരിശുദ്ധ സുന്നഹദോസ് കൂലങ്കഷമായി ചിന്തിച്ചു. അദ്ദേഹം പ. ബാവാ തിരുമേനിക്കയച്ച വിശദമായ മറുപടിയും സുന്നഹദോസ് പരിഗണിച്ചു. ആബൂന്‍റെ രാജി പിന്‍വലിക്കണമെന്നുള്ള ഡല്‍ഹി ഭദ്രാസന കൗണ്‍സിലിന്‍റെ ആത്മാര്‍ത്ഥമായ അപേക്ഷയും പരിഗണിച്ചു.

അന്തര്‍ദേശീയമായി ഗ്രീഗോറിയോസ് ആബൂനുള്ള അതുല്യ സേവനത്തിലും അദ്ദേഹത്തെ ദൈവം കൂടുതലായി ഉപയോഗിക്കുന്നതിലും സുന്നഹദോസ് അംഗങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. അതേസമയം ഇങ്ങനെയുള്ള ഉത്തരവാദിത്വത്തോടു കൂടി ഇപ്പോഴുള്ള  ഭദ്രാസന ഭരണചുമതലയും സുന്നഹദോസ് സെക്രട്ടറി എന്ന ചുമതലയും ഡയലോഗ് തുടങ്ങിയ ഇന്‍റര്‍ ചര്‍ച്ച് പരിപാടികളും തുടരുവാന്‍ അദ്ദേഹത്തിന് ആരോഗ്യവും കഴിവും നല്‍കിയിരിക്കുന്നതിനാല്‍,  തന്നെ  ഈ ഉത്തരവാദിത്വങ്ങളില്‍ നിന്ന് വിടര്‍ത്തണമെന്ന അപേക്ഷ സ്വീകരിക്കേണ്ടതില്ല എന്ന് പരിശുദ്ധ സുന്നഹദോസ് ഏകാഭിപ്രായമായി സ്വീകരിച്ചു.

ദേവലോകം ഓഫീസില്‍ സുന്നഹദോസ് ഓഫീസിന് മുറിയും മറ്റു സജ്ജീകരണങ്ങളും (Infrastructure) ക്രമീകരിക്കുവാന്‍ പരിശുദ്ധ ബാവാ തിരുമേനി എല്ലാ സഹായവും ചെയ്യുന്നതാണ്. അതോടൊപ്പം തിരുമേനി വേണ്ട നേതൃത്വം കൊടുത്ത് അതു ക്രമീകരിക്കേണ്ടതാണ്. അതുകൊണ്ട് തിരുമേനി രാജി പിന്‍വലിക്കണമെന്ന് പരിശുദ്ധ സുന്നഹദോസ് ഏകാഭിപ്രായമായി താല്‍പര്യപ്പെടുന്നു."

(1992 ഒക്ടോബര്‍ 21-ന് ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസിന്‍റെ മിനിട്സില്‍ നിന്ന്)

God’s Becoming A Human Being and Human Beings Becoming God | Dr. Paulos Mar Gregorios

God’s Becoming A Human Being and Human Beings Becoming God | Dr. Paulos Mar Gregorios

Wednesday, 22 November 2023

കിഴക്കിന്‍റെ ജ്യോതിസ്സ് (കവിത) | ഫാ. കെ. ജി. അലക്സാണ്ടര്‍

 


A Poem about Dr Paulos Gregorios. Written by Fr K G Alexander. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ ഡോ. സുകുമാര്‍ അഴീക്കോട് അനുസ്മരിക്കുന്നു...

Sunday, 22 October 2023

Unity of The Churches: Ecumenism | Dr Paulos Mar Gregorios

 


Unity of The Churches: Ecumenism 

Dr Paulos Mar Gregorios

Published by MGF, Orthodox Seminary, Kottayam

First Edition: 2023 October

Thursday, 28 September 2023

Glory and Burden (Ministry and Sacraments of the Church) | Dr. Paulos Mar Gregorios

Glory and Burden (Ministry and Sacraments of the Church)

by Dr. Paulos Mar Gregorios

Kottayam: MGF / NewDelhi: ISPCK,   2005.

Contents

Foreword Fr. Dr. K. M. George

Introduction Fr. Dr. John Panicker

1. The Meaning of Ordination: A Study of the Faith and Order Commission

2. Study on Ordination: A quick glance at the New Testament

3. Pastors and Priests: A Study on the Priesthood in the Church

4. Royal Priesthood: Priesthood of all Believers in  the Church

5. On being Good Shepherds ourselves

6. Christ’s Ministry to the World: The focus of the Church’s Ministry

7. The Glory and the Burden: The Holy Vestments of Aaron, the Great High Priest

8. Whom are we Training ? Monks, Rabbis, Pastors or Preachers? 

9. Training for the Ministry - Four related problems

10. Reflections on the Training of the Pastor

11. Ministry of the Church: Two Ways of Understanding it

12. Laity Formation - Framework, Aims and Principles

13. Nature of the Layman’s Commission

14. The Ministry of the Laity

15. Purification, Initiation and Illumination in Baptism

16. Relation between Baptism, Confirmation and the Eucharist in the Syrian Orthodox Church

17. Eucharistic Theology and the Bible

18. Communion - Ecclesial, Spiritual and Eucharistic

19. Not a Question of Hospitality - A comment

20. Marriage as a Christian Sacrament

21. Christian Conception of Marriage

Books by Paulos Mar Gregorios

Saturday, 9 September 2023

ക്ഷേത്ര ദര്‍ശന വിവാദം

 


മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ മറ്റു മതങ്ങളോടുള്ള ഈ സമീപനവും പ്രവര്‍ത്തനങ്ങളും പലപ്പോഴും വിവാദം സൃഷ്ടിക്കുകയും വിമര്‍ശന വിധേയമാകുകയും ചെയ്തിട്ടുണ്ട്. കാലടി ശ്രീശങ്കര ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കു ശേഷം തൊഴുകയ്യോടെ മെത്രാപ്പോലീത്താ കര്‍പ്പൂരദീപം സ്വീകരിച്ചത് ക്രൈസ്തവ സഭാംഗങ്ങളില്‍ പലരുടെയും, പ്രത്യേകിച്ച് അദ്ദേഹമുള്‍ക്കൊള്ളുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങളില്‍ ചിലരുടെയും വിമര്‍ശനത്തിന് വിധേയമായി. ഓര്‍ത്തഡോക്സ് - യാക്കോബായ കക്ഷിവഴക്കുകളെക്കുറിച്ചുള്ള കേസുകള്‍ കോടതിയില്‍ നടക്കുന്ന സമയത്താണ് മെത്രാപ്പോലീത്താ കര്‍പ്പൂരദീപം സ്വീകരിച്ചതിന്‍റെ ഫോട്ടോ 'മാതൃഭൂമി' പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്നത്. ഓര്‍ത്തഡോക്സ് സഭയുടെ മേലദ്ധ്യക്ഷനായ മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ കോടതി മുമ്പാകെ മൊഴി കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ എതിര്‍വിഭാഗം വക്കീലായ അഡ്വ. കെ. വാസുദേവന്‍ നായര്‍ ഈ വിഷയത്തെക്കുറിച്ച് ബാവായോട് ചോദ്യം ചോദിച്ചു. പ. ബാവാ അതിന് കോടതിമുമ്പാകെ ബോധിപ്പിച്ച മറുപടി ഇപ്രകാരമായിരുന്നു: "മലങ്കരസഭയിലെ ഒരു മെത്രാപ്പോലീത്താ ഹിന്ദു ദേവാലയത്തില്‍ പോയി തൊഴുത് കര്‍പ്പൂരദീപം സ്വീകരിക്കുന്നതില്‍ സഭയുടെ ചട്ടങ്ങള്‍ക്ക് എതിരായി ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല. അപ്രകാരം ചെയ്യുന്നത് വി. വേദപുസ്തകത്തിനു വിരോധമല്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആ പ്രവൃത്തി അദ്ദേഹത്തിന്‍റെ മനഃസാക്ഷിക്ക് എതിരല്ലെങ്കില്‍ കര്‍പ്പൂരത്തിന്‍റെ നല്ല ഗന്ധം ശ്വസിച്ചതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. വിഗ്രഹത്തിനു അര്‍പ്പിച്ചതായ മാംസം ഭക്ഷിക്കുന്നതിനെപ്പറ്റി വി. പൗലോസ് ശ്ലീഹാ പറഞ്ഞിട്ടുണ്ട്. കര്‍പ്പൂരദീപം സ്വീകരിച്ചത് ഏതുവിശ്വാസപ്രകാരമാണെന്നുള്ളത് അറിയണമെങ്കില്‍ അത് സ്വീകരിച്ച മെത്രാപ്പോലീത്തായുടെ മനഃസാക്ഷി എന്താണെന്നറിയണം. 

കാലടി ശ്രീശങ്കര ക്ഷേത്രത്തില്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ദീപാരാധനയ്ക്കു ശേഷം തൊഴുകൈയോടെ കര്‍പ്പൂരദീപം സ്വീകരിച്ചതായി പത്രത്തില്‍ വായിച്ചിട്ടുണ്ട്. അദ്ദേഹം കാതോലിക്കാകക്ഷിയിലെ മെത്രാപ്പോലീത്തായാണ്. അദ്ദേഹം തെറ്റിപ്പോയി എന്നു തോന്നുകയോ ആരെങ്കിലും പരാതിപ്പെടുകയോ ചെയ്താല്‍ അതെപ്പറ്റി അന്വേഷിക്കേണ്ട ചുമതല എനിക്കുണ്ട്. അദ്ദേഹം മനഃസ്സാക്ഷിക്ക് എതിരായി പ്രവര്‍ത്തിക്കുകയില്ലെന്ന് എനിക്ക് ബോധ്യമുണ്ട്."

Source

Friday, 16 June 2023

Cosmic Man: The Divine Presence | Dr Paulos Mar Gregorios

Cosmic Man: The Divine Presence - The Theology of St.Gregory of Nyssa (c.330 to 395 A.D.) 

Dr Paulos Mar Gregorios


This book is the first systematic and comprehensive attempt in understanding St. Gregory of Nyssa (322-398 A.D.), the utmost profound Greek philosopher of the Christian era, an incomparable mystic and poet. The book traces the main tenets of Gregory's understanding of the three fundamental realities in their mutual relationship: God, humanity, and the created order.

INTRODUCTION

a. The Theme and Its Relevance
b. The Man Gregory and His Place in the Tradition of the Church

PART ONE
CHAPTER I SKOPOS - INTENT OF SCRIPTURE AND THE USE OF OUTSIDE PHILOSOPHY
1. The Intent of Scripture
2. Sympnoia
3. Cosmos and Microcosmos

CHAPTER II- AGENNESIA - AGAINST EUNOMIUS
The Eunomian Controversy as Context for the Clarification of Gregory’s thought-structure
1. Eunomius - Theurgic Neoplatonist?
2. Epinoia - Human Creativity

CHAPTER III- AKOLOUTHIA - FOLLOWING THE LOGOS
The epistemological method which synthesizes moral, logical and spiritual aspects in one unified quest for meaning
1. Akolouthia as logical consistency
2. Akolouthia as ontological reality
3. Akolouthia and Scripture
(4) Akolouthia of evil and of good

PART TWO
CHAPTER IV- GOD AND HIS CREATION - I DIASTEMA-DISCONTINUITY BETWEEN CREATOR AND CREATION
1. Diastema - The Concept
2. Diastema - The Transcendence of God
3. Diastema - As extension
4. Diastema - As Gap
5. The Three Aspects of Diastema
6. Conclusion

CHAPTER V - GOD AND HIS CREATION - II METOUSIA - CONTINUITY BETWEEN CREATOR AND CREATION
1. The Nature of Material Creation
2. Participation in Being
3. Ousia and Energeia
4. Koinonia and Metousia Summary

CHAPTER VI- GOD AND MAN - CONTINUITY AND DISCONTINUITY
1. Freedom of God and Man
2. Freedom as Transcendence
3. God’s Freedom in Immanence
4. Freedom as Creativity of the Good

CHAPTER VII - MAN AGAINST GOD - MAN IN HISTORY
1. Sin, Original Sin and Nature
2. Sin and Diastema
3. Freedom and History
4. The Loss of Wings - Splash-down and re-orbiting

CHAPTER VIII- THE FULLNESS OF MAN - MAN BEYOND HISTORY
l. Pleroma - The End of History
2. Being and the Good - Meaning of History
3. The Life of Virtue and the Effort of Man

CONCLUDING POSTSCRIPT
Appendix I
Appendix II
Bibliography

Friday, 12 May 2023

Letter to Guru Nitya Chaitanya Yati


25th October, 1993. 

Guru Nitya Chaitanya Yati, 

Narayana Gurukula, 

Fernhill P.O., 

Nilgiris-643 004 (Tamil Naud). 


My dear Guruji, 

Beloved friend. Your letter of 4th August gave me a lot of pleasure. It was most gracious of you to think of me on my birth day which I spent in a rehabilitation centre in Germany and have been in hospital for five months now with some complications after my prostate operation. 

I have the highest regard for your life and for your personality and for the service you are rendering to humanity. May God, grant you many many more years of good health and all grace from God.

You know that we are organising a World Congress of Spiritual Concord in Rishikesh from December 5th to 12th. We had sent you an invitation by post. I want to extend a very warm personal request that, you come and bless the occasion. We will not have any speeches in this Congress but the 5 days will be devoted to prayer, meditation and worship in the various Hindu, Budhism, Jain, Sufi, Sikh and Christian traditions. If you can come there and help us lead meditation for about half an hour at least, it would be great joy for all of us. We cannot pay your travel expenses but we will be responsible for the hospitality. If you need travel expenses, I will have to raise funds for that. But please come. I am sending you another copy of the invitation. Please continue to pray for me. 

Yours sincerely, 

(Dr. Paulos Mar Gregorios) 


Saturday, 15 April 2023

ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

1937-ലും '38-ലും ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിയാര്‍ജിക്കാന്‍ തുടങ്ങി. പൊതുവേ പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ ആവേശമോ അത്യുത്സാഹമോ കാണിച്ചില്ല. സ്വയംഭരണത്തേക്കാള്‍ ഭേദം ബ്രിട്ടീഷ് സാമ്രാജ്യഭരണമാണെന്നായിരുന്നു അവരില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും വിചാരം. കോളനിഭരണകര്‍ത്താക്കളും ക്രിസ്ത്യാനികളായിരുന്നുവല്ലൊ! ഈ വീക്ഷണഗതി എനിക്ക് സ്വീകാര്യമായി തോന്നിയില്ല. പ്രത്യേകിച്ചും കൊച്ചിയിലും തിരുവിതാംകൂറിലും മഹാരാജാക്കന്മാരാണ് ഭരിച്ചിരുന്നത്; ബ്രിട്ടീഷുകാര്‍ നേരിട്ടല്ല. വളരെ ചുരുക്കം ബ്രിട്ടീഷുകാരെ മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളു. അവര്‍ ഞങ്ങളുടെ സാമൂഹ്യജീവിതത്തിന്‍റെ ഭാഗമായിരുന്നുമില്ല.

കൊച്ചിയിലെ ഞങ്ങളുടെ മഹാരാജാക്കന്മാര്‍ - സാധാരണഗതിയില്‍ എണ്‍പതു വയസ്സോളമുണ്ടാകും - പ്രായേണ ദയാതല്പരരും ദൈവഭയമുള്ളവരുമായിരുന്നു. ഏതാണ്ട് 600 അംഗങ്ങളുള്ള രാജകുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ പുരുഷനാണ് സാധാരണഗതിയില്‍ സിംഹാസനാരൂഢനാകുന്നത്. അപ്പോള്‍ അദ്ദേഹത്തിന് സാധാരണയായി എണ്‍പത് വയസ്സുണ്ടാകും. അതിനുശേഷം അദ്ദേഹം അധികകാലം ജീവിച്ചിരിക്കാറില്ല. ഞങ്ങളുടെ വീട് ഹില്‍പാലസ് റോഡിലായിരുന്നു. ഏതാണ്ട് ഒരു മൈല്‍ അകലെയുള്ള മഹാരാജാവിന്‍റെ കൊട്ടാരത്തിലേക്ക് പോകാനുള്ള പാതയാണത്. ഞങ്ങളുടെ വീടിന്‍റെ മുമ്പിലൂടെ മഹാരാജാവ് കടന്നുപോകുന്നത് ഞങ്ങള്‍ മിക്കവാറും കാണാറുണ്ട്.

ഉത്സവദിവസങ്ങളിലൊഴികെ വലിയ ആര്‍ഭാടങ്ങളോ ആഡംബരങ്ങളോ ഉണ്ടാകാറില്ല. സ്കൂള്‍ കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ ആണ്ടിലൊരിക്കല്‍ കൊട്ടാരത്തില്‍ പോകുമായിരുന്നു. അവിടെ ഞങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ നല്കി. രാജകൊട്ടാരത്തിലെ പല ചെറുപ്പക്കാരും എന്‍റെ സഹപാഠികളായിരുന്നു. ഞങ്ങളുമായി സാമൂഹികമായി ഇടപെടുന്നതില്‍ നിന്ന് അവരെ വിലക്കിയിരുന്നു. ചില മഹാരാജാക്കന്മാര്‍ മികച്ച പണ്ഡിതന്മാരായിരുന്നു. പ്രത്യേകിച്ച് സംസ്കൃതത്തില്‍. ചില മഹാരാജാക്കന്മാരാകട്ടെ ശുദ്ധഗതിക്കാരും. പല തമാശകളും അവരെപ്പറ്റി പറയുന്നുണ്ട്.

ഒരു തമാശ ഇതാണ്. എണ്‍പതു വയസ്സുള്ള അദ്ദേഹം ഒരു ഫുട്ബോള്‍ മത്സരത്തില്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ആദ്യമായാണ് ഫുട്ബോള്‍ കളി കാണുന്നത്. 22 പേര്‍ ഒരു പന്തിനുവേണ്ടി പന്തിന്‍റെ പിന്നാലെ പരക്കംപായുന്നതു കണ്ടിട്ട് അദ്ദേഹം മന്ത്രിയോടു പറഞ്ഞു: "ഒരു പന്തിനു വേണ്ടി എന്തിനാണ് ഇവരെല്ലാംകൂടി ഉന്തും തള്ളും നടത്തുന്നതും ബഹളം വയ്ക്കുന്നതും? രണ്ടു ഡസന്‍ പന്തുകള്‍ വാങ്ങിക്കൊടുത്താല്‍ ഓരോരുത്തനും ഓരോ പന്തു കിട്ടുമല്ലോ." 

ഇത്തരം ഓമനത്തമുള്ള ശുദ്ധാത്മാക്കള്‍ ഭരിച്ചിരുന്നതിനാല്‍ ബ്രിട്ടീഷ് സാമ്രാജ്യഭരണത്തിന്‍റെ ഭാരം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. സമൂഹത്തില്‍ ഒട്ടേറെ മര്‍ദ്ദനവും ചൂഷണവും അനേകം അസമത്വങ്ങളും അനീതികളും നടമാടിയിരുന്നെങ്കിലും അക്കാലത്ത് അതൊന്നും എന്നെ ആവേശംകൊള്ളിച്ചില്ല.

മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും അന്നു ഞങ്ങളുടെ വലിയ നേതാക്കന്മാരായിരുന്നു. പക്ഷേ അവരെ ഞങ്ങള്‍ ദുര്‍ലഭമായേ കണ്ടിരുന്നുള്ളു. യുവാവായിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കല്‍  നെഹ്രുവിന്‍റെ പ്രസംഗം കേട്ടു. അദ്ദേഹം പറഞ്ഞ കാര്യങ്ങളും അവ പറഞ്ഞ രീതിയും എന്നില്‍ മതിപ്പു വളര്‍ത്തി. ഗാന്ധിജി ഒരിക്കല്‍ ഞങ്ങളുടെ പട്ടണം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ ലാളിത്യവും പല്ലില്ലാത്ത പുഞ്ചിരിയും എന്നെ ആകര്‍ഷിച്ചു. പക്ഷേ ഞങ്ങളുടെ നാട്ടിലൊരാള്‍ ഒരു വൃത്തികേടു കാണിച്ചു. തനിക്കു കിട്ടുന്നതെന്തും ഗാന്ധിജി ലേലം വിളിക്കുമായിരുന്നു. കിട്ടുന്ന തുക ഏതെങ്കിലും ധര്‍മ്മകാര്യങ്ങള്‍ക്കു നല്കും. എന്‍റെ പട്ടണത്തില്‍ അദ്ദേഹത്തിനു നല്കിയ മംഗളപത്രം (ഗില്‍റ്റിട്ടത്) ലേലം ചെയ്തു. ഏറ്റവും കൂടുതല്‍ തുകയ്ക്കു ലേലം കൊണ്ടത് ഒരു കൃഷ്ണന്‍കുട്ടിയായിരുന്നു. അന്നു നാല്പതു രൂപ ഒരു വലിയ തുകയാണ്. കൃഷ്ണന്‍കുട്ടി വ്യാജനോട്ടു വില്‍പ്പനക്കാരനാണെന്ന് ഞാന്‍ പിന്നീടു  മനസ്സിലാക്കി. അയാള്‍ ഗാന്ധിജിക്കു നൂറു രൂപയുടെ ഒരു കള്ളനോട്ടു നല്കി. ബാക്കികിട്ടിയ അറുപതുരൂപയുടെ നല്ല നോട്ടുകള്‍ അയാള്‍ പോക്കറ്റിലാക്കുകയും ചെയ്തു. അതിനുംപുറമെ നന്നായി ഫ്രെയിം ചെയ്ത, ഗില്‍റ്റിട്ട, മംഗളപത്രം അയാള്‍ക്കു സ്വന്തമായി.

കൗമാരപ്രായക്കാരനെന്ന നിലയില്‍ സ്വന്തസ്ഥലത്തെയും സംസ്ഥാനത്തെയും രാഷ്ട്രീയത്തിലായിരുന്നു എനിക്കു കൂടുതല്‍ താല്പര്യം. അയിത്തം സമൂഹത്തില്‍ നിന്നു വിപാടനം ചെയ്യേണ്ടതിന്‍റെ ആവശ്യകത എനിക്കു മനസ്സിലായിത്തുടങ്ങി. അതിനുവേണ്ടിയായിരുന്നല്ലൊ ഗാന്ധിജി പോരാടിക്കൊണ്ടിരുന്നത്. കാലംകഴിഞ്ഞതോടെ, സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകത എനിക്കു ബോധ്യമായി. ഒരു റിപ്പോര്‍ട്ടറെന്ന നിലയില്‍, ഞാന്‍ റിപ്പോര്‍ട്ടു ചെയ്ത രാഷ്ട്രീയ യോഗങ്ങള്‍ എന്‍റെ അവബോധരൂപവല്‍ക്കരണ പ്രക്രിയയെ സഹായിച്ചു.

ഞങ്ങളുടെ സംസ്ഥാനത്തെ പിന്നോക്ക ഈഴവസമുദായത്തില്‍നിന്നുള്ള വലിയ സാമൂഹിക പരിഷ്ക്കര്‍ത്താക്കളില്‍ ഒരാളായ സഹോദരന്‍ അയ്യപ്പന്‍ പ്രസംഗിച്ച ഒരു മഹായോഗം റിപ്പോര്‍ട്ടുചെയ്യുകയായിരുന്നു ഞാന്‍. സാമൂഹ്യപരിഷ്ക്കാരത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ വാദമുഖങ്ങള്‍ എന്നെ ആകര്‍ഷിച്ചു. ചര്‍ച്ചാവേളയില്‍ ഞാന്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു (പ്രസ് ഗാലറിയില്‍നിന്ന് അങ്ങനെയൊരു ചോദ്യം അന്ന് തീരെ അപ്രതീക്ഷിതമായിരുന്നു): "പതിനാറുവയസുകാരനായ എന്നെപ്പോലുള്ളവരെ, നേതാക്കന്മാരായ നിങ്ങള്‍, രാഷ്ട്രീയത്തില്‍ ചേരാന്‍ അനുവദിക്കാത്തതെന്താണ്?" അദ്ദേഹത്തിന്‍റെ മറുപടി അതിശ്രദ്ധേയമായിരുന്നു. ഇന്നും അതെന്‍റെ ചെവികളില്‍ മുഴങ്ങുന്നു: "വയലില്‍നിന്ന് നെല്ലിന്‍ഞാറുകള്‍ പിഴുതെടുത്ത് കന്നുകാലികള്‍ക്കു കൊടുക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല." ഞാന്‍ എവിടെ നില്ക്കുന്നുവെന്ന് അങ്ങനെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ വെറും ഞാറിന്‍തൈ മാത്രം.

എന്നിരിക്കിലും അനുവദനീയമായ ഇടങ്ങളില്‍ ഞാന്‍ രാഷ്ട്രീയമായി സജീവം പ്രവര്‍ത്തിച്ചു. ഞങ്ങളുടെ നിയോജകമണ്ഡലത്തില്‍ നിന്ന് കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഞാന്‍ പങ്കെടുത്തു. എന്‍റെ റിപ്പോര്‍ട്ടിങ്ങും രാഷ്ട്രീയമായി അര്‍ത്ഥവത്തായിരുന്നു. ഇതൊക്കെയാണെങ്കിലും രാഷ്ട്രീയമായ എന്‍റെ സംവേദനക്ഷമത വികസിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

ക്വിറ്റിന്ത്യാപ്രസ്ഥാനം

1942-ലെ ക്വിറ്റിന്ത്യാ പ്രസ്ഥാനമാണ് മനസ്സില്‍ തങ്ങിനില്ക്കുന്ന ഒരോര്‍മ. ജപ്പാന്‍കാര്‍ 1941 ഡിസംബറില്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചു. ഇന്ത്യയെയും അവര്‍ ആക്രമിച്ചേക്കുമെന്ന ഭയപ്പാടു പൊന്തിനിന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കാരുടെ കൂറ് ആരോടായിരിക്കുമെന്നതു സംശയാസ്പദമായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഇന്ത്യയ്ക്കു "പൂര്‍ണ്ണഡൊമീനിയന്‍ പദവി" നല്‍കി ഇന്ത്യയെ പ്രീണിപ്പിക്കാമെന്ന ലാക്കോടെ ചര്‍ച്ചില്‍ തന്‍റെ പ്രത്യേക പ്രതിനിധിയായി സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സിനെ ഇന്ത്യയിലേക്കയച്ചു. ക്രിപ്സ് ഒരു സോഷ്യലിസ്റ്റും നെഹ്രുവിന്‍റെയും മറ്റും സുഹൃത്തുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനത ആവശ്യപ്പെട്ടത് പൂര്‍ണ്ണസ്വരാജ് - പൂര്‍ണ്ണസ്വാതന്ത്ര്യം - ലഭിക്കണമെന്നതായിരുന്നു. കൂടിയാലോചിക്കാന്‍ ക്രിപ്സിനെ അധികാരപ്പെടുത്തിയിരുന്നില്ല. കോളനിപദവിയില്‍ നിന്നു ഡൊമീനിയന്‍ പദവിയിലേക്കുള്ള ഉയര്‍ച്ച വാഗ്ദാനം ചെയ്യുകമാത്രം. ആ നിര്‍ദേശം ഇന്ത്യ നിരാകരിച്ചു.

ജപ്പാന്‍റെ ഭീഷണി നിലനില്ക്കുന്നിടത്തോളം സ്വാതന്ത്ര്യം നേടുക ഇന്ത്യയ്ക്ക് വിപല്ക്കരമാണെന്നും ഇന്ത്യ സംരക്ഷണാര്‍ത്ഥം ബ്രിട്ടന്‍റെ കുടക്കീഴില്‍ നില്ക്കണമെന്നുമുള്ളതായിരുന്നു ബ്രിട്ടന്‍റെ ഒരു വാദം. മഹാത്മാഗാന്ധിയിലൂടെ ഇന്ത്യ ഇതിനു മറുപടി നല്കി: "ജോണ്‍ ബുള്‍, നിങ്ങള്‍ ഇന്ത്യ വിട്ടുപോവുക. സ്വതന്ത്രഭാരതം, സ്വകീയമായ അക്രമരഹിതമാര്‍ഗ്ഗങ്ങളുപയോഗിച്ച് ജപ്പാന്‍കാരെ കൈകാര്യം ചെയ്തുകൊള്ളും. ഞങ്ങളുടെ മണ്ണില്‍ നിങ്ങളുടെ സാന്നിധ്യം ജപ്പാന്‍കാരെ പ്രകോപിപ്പിക്കുകയേയുള്ളു." ഇന്ത്യ വിട്ടുപോകാന്‍ ജോണ്‍ ബുള്‍ വിസമ്മതിച്ചു. ഏതാണ്ട് 60,000 ഇന്ത്യക്കാരെ അവര്‍ ജയിലിലടച്ചു. ഇന്ത്യന്‍ ജനതയെ ഭയപ്പെടുത്തി വിപ്ലവം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഞങ്ങളുടെ ഏതാനും നഗരങ്ങളെ ബോംബര്‍ വിമാനങ്ങളുപയോഗിച്ച് ആക്രമിക്കുകപോലുമുണ്ടായി.

അറ്റ്ലാന്‍റിക് ചാര്‍ട്ടറിനെപ്പറ്റിയുള്ള ഇന്ത്യയുടെ ധാരണ ശരിയായിരുന്നു. 1942-ല്‍ അമേരിക്ക സഖ്യകക്ഷികളുടെ യുദ്ധോദ്യമങ്ങളില്‍ ചേര്‍ന്നതോടെ, ഇന്ത്യയിലെ വിപ്ലവത്തെ കൈകാര്യം ചെയ്യാന്‍  ബ്രിട്ടീഷുകാര്‍ക്ക് ഇടവേള ലഭിച്ചു. അവര്‍ ആ തക്കം മൃഗീയമായരീതിയിലും കാര്യക്ഷമമായും വിനിയോഗിച്ചു. ജപ്പാന്‍കാര്‍ക്കെതിരായി ആഞ്ഞടിക്കാന്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബെയില്‍നിന്നും കല്‍ക്കട്ടായില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ സമയത്തു ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വിപ്ലവകാരികളെ വെടിവച്ചു വീഴ്ത്തുന്നതില്‍ വ്യാപൃതരായി.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ മദ്രാസിലാണ്. എന്‍റെ രാജ്യാഭിമാനം ജ്വലിച്ചു. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോടൊപ്പം ഞാനും തൊണ്ടതുറന്നു പ്രതിഷേധ സ്വരം മുഴക്കി: "ജോണ്‍ ബുള്‍, ഇന്ത്യ വിട്ടു പോകൂ. ഈങ്ക്വിലാബ് സിന്ദാബാദ്" (വിപ്ലവം നീണാള്‍ വാഴട്ടെ എന്നതിന്‍റെ ഉറുദുരൂപം). യാത്ര മുടക്കാന്‍ ലോക്കല്‍ ട്രയിനുകളില്‍ അലാറം ചെയിന്‍ പിടിച്ചുവലിക്കുന്ന കോളജുവിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഞാനും ചേര്‍ന്നു. ഞാന്‍ ചെയിന്‍ വലിച്ചില്ലെങ്കിലും ആ ഗണത്തില്‍ ചേരുക ആ ഉദ്യമത്തോടു താദാത്മ്യം പ്രാപിക്കുകയാണല്ലോ. ആഹ്ലാദപ്രദമെങ്കിലും അപകടകരമായിരുന്നു ആ ഉദ്യമം. ഞങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ "ഏറ്റവും അനുസരണയുള്ള ഭൃത്യന്മാരാ"ണെന്നു പരിഗണിക്കപ്പെട്ടിരുന്നു.

മദ്രാസിനു സമീപം (നഗരത്തിലല്ല) ജപ്പാന്‍കാര്‍ ഒരു ബോംബിട്ടതായി താമസിയാതെ കേട്ടു. വേണ്ടിവന്നാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയില്‍ ബോംബു വര്‍ഷിക്കാന്‍ കഴിയുമെന്ന് ബ്രിട്ടീഷുകാരെ ധരിപ്പിക്കുകയായിരുന്നിരിക്കാം അതിന്‍റെ ഉദ്ദേശ്യം. ആര്‍ക്കറിയാം, അതു ബ്രിട്ടീഷ് പോര്‍വിമാനങ്ങളുടെ ഒരു സൂത്രമായിരുന്നില്ലെന്ന്!  ഒരു ബോംബ് ഇട്ടെന്നും അതൊരു കോഴിയെ കൊന്നുവെന്നും മനുഷ്യരാരും മരിച്ചിട്ടില്ലെന്നും പത്രവാര്‍ത്ത വായിച്ചതോര്‍ക്കുന്നു.

സുഭാഷ് ചന്ദ്രബോസ്

ഈ ഘട്ടത്തിലാണ് ധീരനും പ്രഗത്ഭനുമായ ഒരു ദേശീയ നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസ് (1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട്. 1940-ല്‍ അദ്ദേഹം ഗാന്ധിജിയോടും നെഹ്രുവിനോടും തെറ്റിപ്പിരിഞ്ഞു.) ഇന്ത്യന്‍ നാഷണല്‍ ആര്‍മി സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ജപ്പാന്‍റെയും ജര്‍മ്മനിയുടെയും പിന്തുണയോടു കൂടി ഇന്ത്യയെ ആക്രമിച്ച് ബ്രിട്ടീഷുകാരില്‍നിന്നു ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു ബോസിന്‍റെ ലക്ഷ്യം. ജര്‍മ്മനിയില്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ഇന്ത്യക്കാര്‍, വിമോചിതരായ ബ്രിട്ടീഷ് ഇന്ത്യന്‍ യുദ്ധത്തടവുകാര്‍ (പ്രത്യേക ഉദ്ദേശ്യത്തോടെ ജപ്പാന്‍കാര്‍ ഈ തടവുകാരെ വിട്ടയയ്ക്കുകയായിരുന്നു), മലേഷ്യ,സിംഗപ്പൂര്‍, ബര്‍മ എന്നിവിടങ്ങളില്‍ നിന്നും മറ്റുമായി ചേര്‍ന്ന ഇന്ത്യന്‍ വോളണ്ടിയര്‍മാര്‍ എന്നിവരാണ് ഈ വോളണ്ടിയര്‍ സൈന്യത്തില്‍ അംഗങ്ങള്‍. ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സഹായത്തോടെ       50,000 വരുന്ന ഒരു സൈന്യത്തിനു ബോസ് പരിശീലനം നല്കി.

ബോസ് 1943 ഒക്ടോബറില്‍ ഒരു സ്വതന്ത്ര ഇന്ത്യന്‍ ഗവണ്‍മെന്‍റ് രൂപവല്ക്കരിച്ചതായി പ്രഖ്യാപനം ചെയ്തു. ബര്‍മ (മ്യാന്‍മര്‍) യില്‍ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ (ഇംഫാല്‍) ആക്രമിക്കുകയും ചെയ്തു. വാഗ്ദാനപ്രകാരം ജാപ്പനീസ് വിമാനങ്ങളുടെ പിന്തുണ ലഭിക്കാതെ വന്നതിനാല്‍, ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിക്ക്, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ ക്ഷണേന തുരത്താന്‍ കഴിഞ്ഞു. ബോസ് തിരോധാനം ചെയ്തു. അതിനുശേഷം അദ്ദേഹം എവിടെയും പ്രത്യക്ഷനായിട്ടില്ല. ഒരു വിമാനാപകടത്തിനുശേഷം അദ്ദേഹം തായ്വാനില്‍ ഒരു ആശുപത്രിയില്‍ മരിച്ചതായി പറയപ്പെടുന്നു.  

അമ്പതുവര്‍ഷം മുമ്പാണത്. മൊത്തത്തില്‍ ഈ പ്രതിഭാസത്തോടുള്ള എന്‍റെ പ്രതികരണം പരസ്പരവിരുദ്ധമായിരുന്നു. "രാജ്യാഭിമാനികളില്‍ രാജ്യാഭിമാനി" എന്നാണു മഹാത്മാഗാന്ധി ബോസിനെ വിശേഷിപ്പിച്ചത്. ആ വിശേഷണം ബോസ് അര്‍ഹിക്കുന്നുവെന്നാണെന്‍റെ പക്ഷവും. ബോസ് ധീരനും ത്യാഗിയും യാഥാര്‍ത്ഥ്യബോധമുള്ള നേതാവുമായിരുന്നു. ബ്രിട്ടന്‍റെ അധികാരത്തോടുള്ള അദ്ദേഹത്തിന്‍റെ മറുതലിപ്പ് എന്‍റെ ആദരം പിടിച്ചുപറ്റി.

അതിപ്രശസ്തമായ ഇന്ത്യന്‍ സിവിള്‍ സര്‍വ്വീസ് പരീക്ഷ അദ്ദേഹം കേംബ്രിഡ്ജില്‍ വച്ചു പാസായി. പക്ഷേ സാമ്രാജ്യത്വസമ്പ്രദായത്തോടുള്ള തന്‍റെ അവഹേളനത്തിന്‍റെ സൂചനയായി ബോസ് തന്‍റെ സര്‍ട്ടിഫിക്കറ്റ് പരസ്യമായി കീറിക്കളഞ്ഞു. ഈ നടപടിയും എന്നെ ആവേശംകൊള്ളിച്ചു. പക്ഷേ രണ്ടു കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാനായില്ല. ഇന്ത്യയുടെ മോചനത്തിന് നാസി ജര്‍മ്മനിയുടെ പിന്തുണ തേടിയതും, പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇന്ത്യയെ ആക്രമിച്ച മൗഢ്യവും. ബോസിന് കരുത്തുണ്ടായിരുന്നു. അല്പംകൂടി വ്യത്യസ്തമായ തന്ത്രജ്ഞത പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് വേറൊരു തരത്തിലുള്ള സ്വതന്ത്രഭാരതം കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞേനേ.

മറുവശത്ത് മഹാത്മാഗാന്ധി ആദ്ധ്യാത്മികമായി കൂടുതല്‍ ആകര്‍ഷകനായ വ്യക്തിയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഭാരതീയനും യഥാര്‍ത്ഥത്തില്‍ സാര്‍വലൗകികനും. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനകത്ത് ലോകം കണ്ടിട്ടുള്ള ഏറ്റവും ഉത്തമമായ മനുഷ്യമാതൃക! ബോസ് നെഹ്രുവിനെപ്പോലെ കേംബ്രിഡ്ജില്‍ പരിശീലിച്ച പാശ്ചാത്യ ഉല്‍പതിഷ്ണുവായിരുന്നു. തന്‍റെ വിപ്ലവമാര്‍ഗങ്ങളില്‍ കുറെക്കൂടി തീക്ഷ്ണവാനായിരുന്നുവെന്നു മാത്രം. ഗാന്ധിജിയാകട്ടെ കലര്‍പ്പില്ലാത്ത ആര്‍ജവത്വത്തിന് ഉടമയായിരുന്നു. എല്ലാവരോടും ആത്മാര്‍ത്ഥമായ സ്നേഹവും സഹാനുഭൂതിയും ഉള്ള ഒരു മനുഷ്യസ്നേഹി. ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും അദ്ദേഹം അടുപ്പം പുലര്‍ത്തി. ലാളിത്യംകൊണ്ട് അവരോട് താദാത്മ്യപ്പെട്ടു. ആഴമേറിയ മതാത്മകതയും രാഷ്ട്രീയമായ കൂര്‍മബുദ്ധിയും അദ്ദേഹത്തില്‍ വെട്ടിത്തിളങ്ങി. 

ഞാന്‍ ആദരിച്ച മറ്റൊരു ഭാരതീയനാണ് രവീന്ദ്രനാഥ ടാഗോര്‍. അദ്ദേഹത്തിന്‍റെ ഗീതാഞ്ജലിയും പോസ്റ്റോഫീസും ഫലവര്‍ഗ്ഗം ശേഖരിക്കുന്നവനും (ളൃൗശേ ഴമവേലൃശിഴ) മറ്റു കവിതകളും എന്‍റെ ഹൃദയത്തെ ഗാഢമായി സ്പര്‍ശിച്ചു. ജീവിതനിഗൂഢതയെ ടാഗോര്‍ സ്പര്‍ശിച്ചറിഞ്ഞു. അദ്ദേഹം പാശ്ചാത്യ ഉല്‍പതിഷ്ണുവായിരുന്നില്ല. അദ്ദേഹം അദൃശ്യമായതിന്‍റെ കവിയും യഥാര്‍ത്ഥ സൗന്ദര്യത്തിന്‍റെ ഗായകനും പരിശുദ്ധിയുടെ ആവിഷ്കര്‍ത്താവുമായിരുന്നു.  പോസ്റ്റോഫീസില്‍ എന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ വര്‍ഗീസ് മാത്യു (ചിന്തകന്‍ എന്നാണു ഞങ്ങള്‍ സ്നേഹപൂര്‍വ്വം അദ്ദേഹത്തെ വിളിക്കുക) ടാഗോറിന്‍റെ കൃതികള്‍ എന്നെ വായിച്ചു കേള്‍പ്പിക്കുകയും ഓര്‍മയില്‍ നിന്ന് പലതും എന്നെ പാടികേള്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ഇന്ത്യയുടെ മോചനം തന്‍റേതായ വീക്ഷണത്തില്‍ അദ്ദേഹം ഗാഢമായി ആഗ്രഹിച്ചു. എങ്കിലും ഗാന്ധിജിയില്‍ നിന്നും നെഹ്രുവില്‍ നിന്നും അദ്ദേഹം കുറെ അകന്നുനിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം ഒരിക്കലും കേന്ദ്രസ്ഥാനത്തു പ്രവേശിച്ചില്ല. 1947-ല്‍ സ്വാതന്ത്ര്യം നേടിയ ഇന്ത്യയുടെ ത്രിമൂര്‍ത്തികളായി ഗാന്ധിയെയും ടാഗോറിനെയും നെഹ്രുവിനെയും ഞാന്‍ വിഭാവനം ചെയ്തു.

ട്രേഡ് യൂണിയന്‍ സെക്രട്ടറി

ഇന്ത്യന്‍ പോസ്റ്റ് ആന്‍റ് ടെലിഗ്രാഫ് യൂണിയന്‍റെ തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനങ്ങളിലെ അസോഷ്യേറ്റ് സെക്രട്ടറിയായി താമസിയാതെ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആ നിലയ്ക്കു ഈ രണ്ടു സംസ്ഥാനങ്ങളിലും ബ്രിട്ടീഷുകാര്‍ക്കെതിരായി ഒന്നാമത്തെ ദേശവ്യാപകമായ പോസ്റ്റ്- ടെലിഗ്രാഫ് തൊഴിലാളികളുടെ പണിമുടക്കു സംഘടിപ്പിക്കുന്ന ചുമതല എന്‍റെ തോളില്‍പതിച്ചു. ന്യായയുക്തമായ ഞങ്ങളുടെ പല ഡിമാന്‍റുകളും കൊളോണിയല്‍ ഭരണകൂടം അനുവദിച്ചു. അവസാനനിമിഷം പൊതുജനങ്ങളുടെ അസൗകര്യം ഒഴിവാക്കാന്‍ പണിമുടക്ക് പിന്‍വലിക്കുകയുണ്ടായി.

1947-ല്‍ ഞാന്‍ പോസ്റ്റ്ഓഫീസിലെ എന്‍റെ  ജോലി രാജിവച്ച് എത്യോപ്യയിലേക്കു പുറപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ജേണല്‍ എന്‍റെ ചിത്രവും ഒരു അഭിനന്ദനക്കുറിപ്പും പ്രസിദ്ധീകരിക്കുകയുണ്ടായി.

(1934 ജനുവരി 10-22 തീയതികളില്‍ കേരളം സന്ദര്‍ശിച്ച മഹാത്മാഗാന്ധിയെ തൃപ്പൂണിത്തുറയിലെ സമ്മേളനത്തില്‍ വച്ചു കണ്ടതിന്‍റെ ഓര്‍മ്മകള്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് ആത്മകഥയായ "സ്നേഹത്തിന്‍റെ സ്വാതന്ത്ര്യം: ഒരു മഹാ രഹസ്യം എന്ന ഗ്രന്ഥത്തില്‍ എഴുതിയതില്‍ നിന്നും)

സുവർണകേരളവും പൗലോസ് മാർ ഗ്രിഗോറിയോസും

  കേരളപ്പിറവിയുടെ സുവർണ ജൂബിലി പ്രമാണിച്ചു മലയാള മ നോരമ പ്രസിദ്ധീകരിച്ച 'സുവർണകേരളം' എന്ന അനുബന്ധ പതി പ്പ് ഗംഭീരമായിരിക്കുന്നു. ഒട്ട...