Tuesday, 30 September 2025

സുവർണകേരളവും പൗലോസ് മാർ ഗ്രിഗോറിയോസും

 


കേരളപ്പിറവിയുടെ സുവർണ ജൂബിലി പ്രമാണിച്ചു മലയാള മ നോരമ പ്രസിദ്ധീകരിച്ച 'സുവർണകേരളം' എന്ന അനുബന്ധ പതി പ്പ് ഗംഭീരമായിരിക്കുന്നു. ഒട്ടും അതിശയോക്ത‌ി ഇല്ലാതെ തന്നെ പ റയട്ടെ, അതിൽ കഴിഞ്ഞ 50 വർഷത്തെ കേരളത്തിൽ ഏറ്റവും സ്വാ ധീനംചെലുത്തിയ വ്യക്‌തി ഇ. എം. എസ്. ആണെന്നു കണ്ടെത്തി യതിൽ അത്ഭുതത്തിനു വഴിയില്ലെങ്കിലും ഇ. എം. എസിനെയും അ ദ്ദേഹത്തിന്റെ നയങ്ങളെയും എപ്പോഴും ശക്‌തിയായി വിമർശിച്ചിട്ടു ള്ള മലയാള മനോരമ തന്നെ അക്കാര്യം പറയുമ്പോൾ മലയാള മ നോരമ അതിന്റെ ചരിത്രബോധത്തിൻ്റെ തിളക്കം പ്രകടിപ്പിക്കുന്നു. പ്രത്യേകിച്ച്, ഇ. എം. എസിൻ്റെ അവസാന കാലങ്ങളിൽ അദ്ദേഹ ത്തെക്കുറിച്ചുള്ള ജയചന്ദ്രൻ്റെ ചിത്രപ്രദർശനങ്ങളിലും മുഖപ്രസം ഗം ഉൾപ്പെടെയുള്ള വിലയിരുത്തലുകളിലും ആ മഹാനോടുള്ള മതിപ്പ് മനോരമ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയമായ കടുത്ത ഭിന്നതകൾക്കിടയിലും ഈ ഇതിഹാസ പുരുഷന്റെ മഹത്വത്തോടു മനോരമയ്ക്ക് ഉണ്ടായിരുന്ന മതിപ്പ് അ ദ്ദേഹത്തെ തന്നെ അൽപ്പം വിസ്‌മയിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറി ച്ചുള്ള ചിത്രപ്രദർശന വേളയിൽ, "എന്താണ് ഇവർക്കിപ്പോൾ ഇങ്ങ നെ തോന്നാൻ?"എന്നു സ്വതഃസിദ്ധമായ പുഞ്ചിരിയോടെ എന്നോ ടു ചോദിക്കുകയുണ്ടായി.

കഴിഞ്ഞ 50 വർഷത്തെ കേരളചരിത്രത്തിൽ ശ്രദ്ധേയരായ വ്യ ക്തികളെക്കുറിച്ചുള്ള പരാമർശങ്ങളിലും അവരെ തിരഞ്ഞെടുത്ത് രീതിയിലും സ്വാഭാവികമായി ഭിന്നാഭിപ്രായത്തിനു വഴിയുണ്ട്. ചി ലരെ ആ പട്ടികയിൽ നിന്ന് ഒഴിവാക്കാമായിരുന്നു എന്നും മറ്റു ചില രെ അതിലുൾപ്പെടുത്തേണ്ടതായിരുന്നു എന്നും ഞാനുൾപ്പെടെ ചി ലർക്കൊക്കെ തോന്നാം. എന്നാൽ, അത്തരത്തിലൊന്നല്ല പൗലോ സ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ ആ പട്ടികകളിൽ ഒന്നിലും കാണാതെ പോയതിനെക്കുറിച്ചുള്ള പരാതി. കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ തന്നെ ഇത്രമാത്രം മഹത്വവും പാണ്ഡിത്യഗരിമ യും അധഃസ്‌ഥിത വിഭാഗങ്ങളോടുള്ള അനുകമ്പയും നിറഞ്ഞിരുന്ന മറ്റൊരാളെ ചൂണ്ടിക്കാണിക്കാൻ കഴിയുകയില്ല. അഞ്ചു ഭൂഖണ്ഡങ്ങ ളിലുമുള്ള ഏറ്റവും പ്രശസ്‌തമായ സർവകലാശാലകൾ ഈ മഹാ പ്രതിഭയെ ക്ഷണിച്ച് ആദരിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്‌ണനെപ്പോ ലുള്ള മഹാചിന്തകർക്കു പോലും ഇത്രയേറെ അംഗീകാരം വിദേശ സർവകലാശാലകളിൽ ലഭിച്ചിട്ടുണ്ടോ എന്നു സംശയം.

മലയാളത്തിനും ഇംഗ്ലീഷിനും പുറമേ തമിഴും സംസ്കൃതവും ഹി ന്ദിയും ലാറ്റിനും കുറച്ചു ഗ്രീക്കും ഹീബ്രുവും ഫ്രഞ്ചും ജർമനും അ മാഹരിഖും എന്നിങ്ങനെ ഇത്രയേറെ ഭാഷകൾ കൈകാര്യം ചെയ്‌തി രുന്ന മറ്റു പണ്ഡിതന്മാർ ബംഗാളിലെ വിശ്വപ്രശസ്‌ത ഭാഷാവിദഗ്ധ നായിരുന്ന സുനീധികുമാർ ചാറ്റർജിയും കേരള സർവകലാശാല യിലെ പി. ശേഷാദ്രിയും മറാഠി വിശ്വവിജ്‌ഞാന കോശത്തിന്റെ ഡ യറക്ടറായിരുന്ന ലക്ഷ്‌മൺ ശാസ്ത്രി ജോഷിയും - എന്നിങ്ങനെ

കൈവിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ. പക്ഷേ, അവർക്കാർക്കും ഗ്രിഗോറിയോസ് തിരുമേനിക്ക് ഉണ്ടായിരുന്ന വിവിധ വിഷയ പാരംഗതത്വം അവകാശപ്പെടാനാവില്ല. പ്രകൃതിശാസ്ത്രം, ഊർജതന്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, മതവിജ്‌ഞാനീയം, പ്രാചീനവും അർവാചീനവുമായ ദർശനങ്ങൾ, സാഹിത്യം, ചരിത്രം എന്നിവയിലെല്ലാം അദ്ദേഹത്തിനുണ്ടായിരുന്ന അത്ഭുതകരമായ അവഗാഹത്തെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതത്തെയും കൃതികളെയും പഠിക്കാൻ ശ്രമിച്ചിട്ടില്ലാത്തവർ ക്ക് അവിശ്വസനീയമായി തോന്നാം. ഇവയെല്ലാം ചിതറിയ ചിന്ത കൾ പോലെ അദ്ദേഹത്തിന്റെ കൃതികൾക്കും വ്യക്‌തിത്വത്തിനും ഒ രു 'മൊസേക്' വർണപ്പൊലിമ നൽകുകയല്ല ചെയ്‌തത്‌. ഒരേസമ യം അത്യന്ത വിശാലവും അതീവഗഹനവുമായ ഒരു ഉൽകൃഷ്ട വ്യക്‌തിപ്രഭാവത്തിനും ഉദ് ഗ്രഥിത ജീവിതദൗത്യത്തിനും ഉതകുംവിധം സമഞ്ജസമായി സമ്മേളിക്കുകയാണു ചെയ്തത്.

ഇതിനൊക്കെ പുറമേ പാശ്ചാത്യ - പൗരസ്‌ത്യ ചിന്താപദ്ധതിക ളും സംസ്‌കാരവും തമ്മിലുള്ള വേർതിരിവും സമത്വാധിഷ്‌ഠിത രാ ഷ്ട്രമീമാംസയോടുള്ള പ്രതിബദ്ധതയും ലോകത്തിലെ അത്യുന്നത രായ പല ചിന്തകരുമായുള്ള ബൗദ്ധികബന്ധവും ഇന്ത്യയിലോ കേരളത്തിലോ ഉള്ള മറ്റാർക്കും തിരുമേനിയെപ്പോലെ അവകാശപ്പെടാനാവില്ല.

പൗരസ്ത‌്യ ചിന്താഗതികളെപ്പറ്റി പൊതുവേയും പൗരസ്ത്യ - കി സ്‌തീയ ദർശനത്തെപ്പറ്റി പ്രത്യേകിച്ചും തിരുമേനിയുടെ കണ്ടെത്ത ലുകൾ അദ്ദേഹത്തെ ക്രിസ്‌തീയ മതവിജ്‌ഞാനീയത്തിലെ അനുപ മനായ സൈദ്ധാന്തികനായി ഉയർത്തുന്നു. കഴിഞ്ഞ 50 വർഷത്തെ കേരള നിരീക്ഷണത്തിൽ അദ്ദേഹം അവഗണിക്കപ്പെട്ടത് അങ്ങേയ റ്റം ഖേദകരമാണ്. പല കാര്യങ്ങളിലും തിരുമേനിയുടെ ആരാധകനും, ശിഷ്യൻ തന്നെയാണെങ്കിലും, മറ്റനേകം കാര്യങ്ങളിൽ അദ്ദേഹത്തോട് അടിസ്ഥാനപരമായ വിയോജിപ്പ് ഉള്ളയാളാണു ഞാൻ. എങ്കിലും 'സുവർണകേരള'ത്തിലെ നോട്ടപ്പിശക് ക്ഷന്തവ്യമായി കരുതാൻ എനിക്ക് ആവുന്നില്ല.

പി. ഗോവിന്ദപ്പിള്ള, തിരുവനന്തപുരം

(മലയാള മനോരമ കത്തുകൾ)

No comments:

Post a Comment

സുവർണകേരളവും പൗലോസ് മാർ ഗ്രിഗോറിയോസും

  കേരളപ്പിറവിയുടെ സുവർണ ജൂബിലി പ്രമാണിച്ചു മലയാള മ നോരമ പ്രസിദ്ധീകരിച്ച 'സുവർണകേരളം' എന്ന അനുബന്ധ പതി പ്പ് ഗംഭീരമായിരിക്കുന്നു. ഒട്ട...