Thursday, 23 November 2023

Report of The MOSC Ecumenical Relations Department (1992) | Dr. Paulos Mar Gregorios

അജണ്ടാ 21

a. Inter church Relations, W.C.C, N.C.C., K.C.C., etc.

b. സഭകളുടെ ഡയലോഗ് (1) Roman Catholic (2) Marthoma (3) Eastern Churches. 

c. Visit of Russian Patriarch and other heads of churches.

W.C.C. യുടെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് ഡോ. എല്‍സി ഫിലിപ്പിനെ സഭയുടെ പ്രസിനിധിയായി നിയമിച്ചത് W.C.C. അംഗീകരിച്ചിട്ടുണ്ടെന്നും അടുത്ത സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് അവരെ ക്ഷണിച്ചിട്ടുണ്ടെന്നും പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സുന്നഹദോസിനെ അറിയിച്ചു. 1993-ല്‍ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള സംഭാഷണത്തിന്‍റെ തുടര്‍ച്ചയായി ആ സഭകളുടെ പ്രതിനിധികളുടെ ഒരു സമ്മേളനം കേരളത്തില്‍ വച്ച് നടക്കുന്നതിനേപ്പറ്റി ആലോചിക്കുന്നതിനായി അതിന്‍റെ ഒരു ചെറിയ പ്രതിനിധി സംഘം ആഗസ്റ്റു മാസത്തില്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ടെന്നും ഗ്രീഗോറിയോസ് തിരുമേനി സുന്നഹദോസിനെ അറിയിച്ചു. അത് നല്ലതാണെന്നും അതിന് എല്ലാ സഹകരണവും കൊടുക്കണമെന്നും ചര്‍ച്ചകള്‍ക്കുശേഷം സുന്നഹദോസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തു വച്ചു നടന്ന കെ.സി.സി. യുടെ വാര്‍ഷിക സമ്മേളനത്തിന്‍റെ റിപ്പോര്‍ട്ട് അത്താനാസ്യോസ് മെത്രാപ്പോലീത്താ യോഗത്തില്‍ അവതരിപ്പിച്ചു. നമ്മുടെ പ്രതിനിധികള്‍ പ്രയോജനകരമായി അതില്‍ പങ്കെടുത്തുവെന്നും  നമ്മുടെ മൂന്ന് ആളുകള്‍ അതിന്‍റെ കമ്മിറ്റിയില്‍ വൈസ് പ്രസിഡണ്ടുള്‍പ്പെടെ അംഗങ്ങളായിട്ടുണ്ടെന്നും തിരുമേനി യോഗത്തെ അറിയിച്ചു. മാര്‍ത്തോമ്മാ സഭയുമായുള്ള ഡയലോഗ് ജൂലൈ മാസത്തിനുശേഷം നടക്കുമെന്നാണ് അവരറിയിച്ചിട്ടുള്ളത് എന്ന് ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തെ അറിയിച്ചു. ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റിയുടെ സെക്രട്ടറി ഫാദര്‍ ജോണ്‍ മാത്യൂസ് സ്ഥലത്തില്ലാത്തതുകൊണ്ട് മാര്‍ത്തോമ്മാ സഭയുമായിട്ടുള്ള ഡയലോഗിന്‍റെ എഴുത്തുകുത്ത് സേവേറിയോസ് എപ്പിസ്ക്കോപ്പാ നടത്തണമെന്ന് യോഗം നിശ്ചയിച്ചു. 

ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭകളുടെയും ഓറിയന്‍റല്‍ സഭകളുടേയും പ്രതിനിധികള്‍ ഐക്യത്തിനുവേണ്ടി എടുത്തിട്ടുള്ള തീരുമാനങ്ങള്‍ ചില സഭകള്‍ (ജറുസലേം പാത്രിയര്‍ക്കേറ്റ്) അംഗീകരിക്കുവാന്‍ താമസിക്കുന്നതുകൊണ്ട് ഐക്യത്തിനുള്ള നടപടികള്‍ ഇതുവരെ നടന്നിട്ടില്ല. നവംബര്‍ മാസത്തില്‍ റഷ്യയിലെ പാത്രിയര്‍ക്കീസ് നമ്മുടെ സഭ സന്ദര്‍ശിക്കുവാനുള്ള പരിപാടി അവിടുത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മൂലം ഇതുവരെ ഒന്നുമായിട്ടില്ല. അതുകൊണ്ട് നവംബറില്‍ നടക്കുമോയെന്ന്  സംശയമാണെന്ന് ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തെ അറിയിച്ചു.

(1992 ജൂലൈ മാസം 6-ാം തീയതി തിങ്കളാഴ്ച വൈകിട്ട് മുതല്‍ 11-ാം തീയതി ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ കൂടിയ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് യോഗങ്ങളുടെ മിനിറ്റ്സില്‍ നിന്നും)

No comments:

Post a Comment